Saturday 30 May 2020




കോവിഡ് 19ന് കാരണം 5ജി ടവറുകളെന്ന് വ്യാജവാര്‍ത്ത; ലണ്ടനില്‍ ടവറുകള്‍ക്ക് തീയിട്ടു

By online desk.05 Apr, 2020

imran-azhar

 

ലണ്ടന്‍: 5ജി കാരണമാണ് കോവിഡ് 19 രോഗം പടര്‍ന്നു പിടിക്കുന്നതെന്ന വ്യാജ വാര്‍ത്തയെ തുടര്‍ന്ന് ലണ്ടനില്‍ ടവറുകള്‍ തീയിട്ടു. ബെര്‍മിങ്ഹാം, മെല്ലിങ്, ലിവര്‍പൂള്‍, മെര്‍സിസൈഡ് എന്നിവിടങ്ങളിലെ ടവറുകളാണ് വ്യാജവാര്‍ത്തയെ തുടര്‍ന്ന് തീയിട്ടു നശിപ്പിച്ചത്.
ഫേസ്ബുക്കിലും യൂടൂബിലും പ്രചരിച്ച വ്യാജ വീഡിയോയെ തുടര്‍ന്നാണ് ടവറുകള്‍ക്ക് തീയിട്ടത്. ഇത്തരമൊരു വാര്‍ത്തയ്ക്ക് ഒരു അടിസ്ഥാനവുമില്ലെന്ന് യു.കെയിലെ ഡിപാര്‍ട്ട്മെന്റ് ഓഫ് ഡിജിറ്റല്‍, കള്‍ച്ചര്‍, മീഡിയ, സ്പോട്ട് ട്വിറ്ററിലൂടെ പ്രതികരിച്ചു. രാജ്യത്തെ അടിയന്തിര സേവനങ്ങളെ താറുമാറാക്കുന്ന സ്ഥിതിയാണ് ഈ വ്യാജവാര്‍ത്ത മൂലം സൃഷ്ടിക്കപ്പെട്ടതെന്നും ഇതിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നും ദേശീയ മെഡിക്കല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ പോവിസ് പറഞ്ഞു. 5ജി ടെലികമ്മ്യൂണിക്കേഷന്‍ ടവറുകള്‍ കോവിഡ് പടരുന്നതിന് കാരണമാവുമെന്ന പ്രചരാണം വ്യാജമാണെന്ന് യു.കെ മന്ത്രി മൈക്കിള്‍ ഗോവ് പ്രതികരിച്ചു.