Tuesday 10 December 2019




പെണ്‍കുട്ടി കൊലപ്പെടുത്തി മൃതദേഹത്തെ ലൈംഗികമായി ഉപയോഗിച്ചയാള്‍ പിടിയില്‍

By anju.30 Apr, 2019

imran-azhar

ഹരിദ്വാര്‍: ആറു വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹത്തെ ലൈംഗികമായി ഉപയോഗിച്ച കാവല്‍ക്കാരന്‍ പിടിയില്‍. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണു സംഭവം.ഇയാളെ കഴിഞ്ഞയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.

 


വെള്ളിയാഴ്ച ഹരിദ്വാറിലെ തെരുവില്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കാനിറങ്ങിയ പെണ്‍കുട്ടിയ പിന്നീട് കാണാതാവുകയായിരുന്നു. സമീപത്തെ ഒരു പൗള്‍ട്രി ഫാമിന്റെ കാവല്‍ ജോലിക്കാരനാണ് പ്രതിയായ സോനു സമീപത്തെ വനമേഖലയിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനെ കുട്ടി എതിര്‍ത്തപ്പോള്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ശേഷം മൃതദേഹത്തെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.

 


പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നതായി പ്രദേശവാസികള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് സോനുവിനെ അറസ്റ്റ് ചെയ്യുന്നത്.
ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തിയതിന്റെ തെളിവുകളും പോലീസിനു ലഭിച്ചു. മദ്യലഹരിയിലാണ് കുറ്റം ചെയ്‌തെന്നു പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പണിയെടുത്ത പാടത്തിനു തൊട്ടടുത്തുവച്ചാണ് സോനു പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. മാതാപിതാക്കള്‍ ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍നിന്നുള്ള ദിവസവേതനക്കാരാണ്.ശനിയാഴ്ച രാവിലെയാണു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.