Tuesday 22 January 2019


പാലം തകര്‍ന്ന് വീണ് ഏഴ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

By Anju N P.14 May, 2018

imran-azhar

ഇസ്ലാമാബാദ്: അധിനിവേശ കശ്മീരില്‍ പാലം തകര്‍ന്ന് വീണ് ഏഴ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. അപകടത്തില്‍ മറ്റ് ഒന്‍പത് പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. നാലു പേര്‍ക്കു കയറാവുന്ന പാലത്തില്‍ ഫോട്ടോയെടുക്കാനായി 25 വിദ്യാര്‍ഥികള്‍ ഒരേസമയം കയറിയതാണ് അപകടത്തിന് കാരണമായത്.

 

ഫൈസലാബാദിലെയും ലഹോറിലെയും രണ്ടു കോളജുകളില്‍നിന്നെത്തിയ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പ്പെട്ടത്. സൈന്യം കാണാതായവര്‍ക്കായുള്ള തിരച്ചിലിലാണ്.