Monday 30 November 2020




പടിഞ്ഞാറൻ തുർക്കിയിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി

By online desk .31 Oct, 2020

imran-azhar

അങ്കാറ: പടിഞ്ഞാറൻ തുർക്കിയിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. എഴുനൂറോളം പേർക്ക് പരിക്കേറ്റു . നിരവധി ആളുകൾ ഇപ്പോഴും കെട്ടിടാവശിഷ്ട്ടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. രാത്രി വൈകീട്ടും രക്ഷാപ്രവർത്തനം പുരോഗമിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച പടിഞ്ഞാറൻ പ്രവിശ്യയായ ഇസ്മിറിലാണ് റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായത്. ഗ്രീക്ക് നഗരമായ കർലോവസിയിൽ നിന്നും 14 കി.മീ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഭൂകമ്പത്തിന് പിന്നാലെ തുർക്കിയിൽ സുനാമിയും ഉണ്ടായാതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇസ്മിർ മേഖലയിലാണ് സുനാമി ഉണ്ടായത്. പ്രാദേശിക ഭരണകൂടം നൽകുന്ന വിവരമനുസരിച്ച് തീവ്രത കുറഞ്ഞ സുനാമിയാണ് അനുഭവപ്പെട്ടത്.