Tuesday 22 September 2020




74-ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവിൽ രാജ്യം; ചെങ്കോട്ടയിൽ ദേശീയപതാക ഉയർന്നു

By Sooraj Surendran .15 Aug, 2020

imran-azhar

 

 

ന്യൂ ഡൽഹി: ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി. എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തിന്‍റെ നിറവിൽ തലയുയർത്തി രാജ്യം. സ്കൂൾ കുട്ടികൾക്കു പകരം എൻസിസി കേഡറ്റുകളാണ് ഇത്തവണ പരേഡിനുള്ളത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചെങ്കോട്ടയുടെ ലാഹോറി ഗേറ്റിൽ ആറടി അകലം പാലിച്ചാണ് സീറ്റുകള്‍ ക്രമീകരിച്ചത്. ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ആണ് സ്വീകരിച്ചത്. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും മോദി സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. രാജ്ഘട്ടിൽ രാഷ്ട്രപിതാവിന് ആദരാഞ്ചലി അര്‍പ്പിച്ച ശേഷമാണ് മോദി ചെങ്കോട്ടയിലേക്ക് എത്തിയത്.