Friday 29 May 2020




നിസാമുദ്ദീനില്‍ നിന്നും പത്തനംതിട്ടയിലെത്തിയ 75 പേരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

By Sooraj Surendran .04 Apr, 2020

imran-azhar

 

 

പത്തനംതിട്ട: നിസാമുദ്ദീനില്‍ മത സമ്മേളനത്തിൽ പങ്കെടുത്ത ശേഷം പത്തനംതിട്ടയിലെത്തിയവരുൾപ്പെടെ 75 പേരുടെ കൊറോണ പരിശോധന ഫലം നെഗറ്റീവെന്ന് സ്ഥിരീകരിച്ചു.

 

പത്തനംതിട്ടയിൽ നിന്നും ആകെ 25 പേരാണ് മതസമ്മേളനത്തിൽ പങ്കെടുത്തത്. ഇതിൽ ഏഴ് പേരുടെ പരിശോധന ഫലവും നെഗറ്റീവ് ആണ്. 105 പേരുടെ പരിശോധന ഫലങ്ങൾ കൂടിയാണ് ഇനി ലഭിക്കാനുള്ളത്.

 

ഇവരുടെ ഫലം അടുത്ത ദിവസം തന്നെ ലഭ്യമാകുമെന്നാണ് വിവരം. നിസാമുദ്ദീനില്‍ നിന്നും കേരളത്തിലെത്തിയ എല്ലാവരെയും പരിശോധിക്കാനാണ് നിലവിൽ ആരോഗ്യവകുപ്പിന്റെ തീരുമാനം.