Sunday 18 April 2021




പസഫിക് സമുദ്രത്തില്‍ ഭൂചലനം; തീവ്രത 7.7; സുനാമി മുന്നറിയിപ്പ്

By Rajesh Kumar.10 Feb, 2021

imran-azhar

 

വെല്ലിങ്ടന്‍: പസിഫിക് സമുദ്രത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ന്യൂസീലന്‍്ഡ് ഉള്‍പ്പെടെയുള്ള ദ്വീപ് രാഷ്ട്രങ്ങളില്‍ സൂനാമി മുന്നറിയിപ്പ് നല്‍കി.

 

ലോയല്‍റ്റി ഐലന്‍ഡിന് തെക്കുകിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ബുധനാഴ്ച രാത്രിയോടെയാണ് ഭൂചലനം ഉണ്ടായത്.

 

ഭൂചലനത്തില്‍ കാര്യമായ നാശനഷ്ടങ്ങമോ ആളപായമോ സംഭവിച്ചില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. 0.3 മുതല്‍ 1 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളുള്ള സൂനാമി വന്നേക്കാമെന്നാണ് മുന്നറിയിപ്പ്.