Wednesday 22 May 2019


ഇ​റാ​ക്കില്‍ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ എ​ട്ട് ഐ​എ​സ് ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ടു

By anju.05 Mar, 2019

imran-azhar

 

ബാഗ്ദാദ്: ഇറാക്കില്‍ നടന്ന വ്യോമാക്രമണത്തില്‍ എട്ട് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ സൈന്യം വധിച്ചു.തിങ്കളാഴ്ച ഇറാക്കിലെ അന്‍ബാര്‍ പ്രവിശ്യയില്‍ യുഎസ് സഖ്യസേന നടത്തിയ ആക്രമണത്തിലാണ് ഭീകരരെ കൊലപ്പെടുത്തിയതെന്ന് സൈനിക വക്താവ് പറഞ്ഞു.

 

ആക്രമണത്തില്‍ ഭീകരരുടെ വാഹനങ്ങളും ആയുധങ്ങളും തകര്‍ത്തു. ഐഎസ് നിയന്ത്രണത്തിലുള്ള മേഖലകളിലാണ് സൈന്യം ആക്രമണം നടത്തിയതെന്നും പ്രദേശത്ത് പരിശോധന തുടരുകയാണെന്നും സൈന്യം അറിയിച്ചു.