Tuesday 10 December 2019




എട്ടുവയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചു; പിതാവ് അറസ്റ്റില്‍

By anju.30 Apr, 2019

imran-azhar

ഗുഡ്ഗാവ്: എട്ടുവയസ്സുകാരിയായ മകളെ മാസങ്ങളായി ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അയല്‍വാസികള്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്.

 

അമ്മയുടെ മരണശേഷം കഴിഞ്ഞ രണ്ട് മാസമായി പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. സ്ഥിരമായി മദ്യപിച്ചെത്തുന്ന ഇയാള്‍ പെണ്‍കുട്ടിയ്ക്കെതിരെ ക്രൂരമായാണ് പെരുമാറുന്നതെന്നും മിക്ക ദിവസവും ബലാത്സംഗത്തിനിരയാക്കിരയാക്കിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.