Tuesday 19 January 2021




മുൻ ഇറ്റാലിയൻ ഒളിമ്പിക്സ് താരം കൊറോണ ബാധിച്ച് മരിച്ചു

By Sooraj Surendran.10 Apr, 2020

imran-azhar

 

 

മുൻ ഇറ്റാലിയൻ ഒളിമ്പിക്സ് താരം ഡൊണാറ്റോ സാബിയ (56) കൊറോണ ബാധിച്ച് മരിച്ചു. കൊറോണ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഏതാനും നാളുകളായി തെക്കന്‍ ഇറ്റലിയിലെ ബാസിലിക്കാറ്റയിലെ സാന്‍ കാര്‍ലോയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ലോകത്ത് കൊറോണ ബാധിച്ച് മരിക്കുന്ന ആദ്യ ഒളിമ്പ്യനാണ് സാബിയയെന്ന് ഒളിമ്പിക് കമ്മിറ്റി പറഞ്ഞു. പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ രണ്ടു തവണ ഒളിമ്പിക് ഫൈനലില്‍ പ്രവേശിച്ച താരമാണ് ഡൊണാറ്റോ സാബിയ. ഇറ്റാലിയന്‍ ഒളിമ്പിക് കമ്മിറ്റിയാണ് സാബിയയുടെ മരണവിവരം പുറത്തുവിട്ടതും.