Monday 13 July 2020




കാർ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് കുട്ടികളടക്കം ഒമ്പത് പേർ മരിച്ചു

By online desk .05 Jun, 2020

imran-azhar

 

ലഖ്‌നൗ:ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിൽ വെള്ളിയാഴ്ച പുലർച്ചെ കാർ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് കുട്ടികളടക്കം ഒമ്പത് പേർ മരിച്ചു . മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

 

പുലർച്ചെ 5.30 ഓടെയാണ് നവാബ്ഗഞ്ച് പോലീസ് സ്റ്റേഷന്റെ പരിധിയിൽ വാസിദ്‌പൂർ ഗ്രാമത്തിന് സമീപം അപകടമുണ്ടായതെന്ന് പ്രതാപ്ഗഡ് പോലീസ് സൂപ്രണ്ട് അഭിഷേക് സിംഗ് പറഞ്ഞു. ഒൻപത് പേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

 

കനത്ത മഴക്കിടെയാണ് അപകടമുണ്ടായത് കാരണം വ്യക്തമെല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . പൂർണ്ണമായും തകർന്ന സ്കോർപിയോ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുറന്നാണ് യാത്രാക്കാരെ പുറത്തെടുത്ത്. മരിച്മവരിൽ നാല് പുരുഷൻമാരും മൂന്നു സ്ത്രീകളും രണ്ടുകുട്ടികളും ഉൾപ്പെടുന്നു