Monday 13 July 2020




മുത്തശ്ശിയുടെ മൃതദേഹം രഹസ്യമായി സൂക്ഷിച്ചുവെച്ചത് വെച്ചത് 16 വർഷം ;ലക്ഷ്യം പെൻഷൻ പൈസ

By online desk .31 May, 2020

imran-azhar

 

ന്യൂയോര്‍ക്ക്: പതിനാറു വർഷത്തോളം മുത്തശ്ശിയുടെ മരണവിവരം രഹസ്യമായി വെച്ചക്കുകയും മൃത ദേഹം സൂക്ഷിച്ചുവെക്കുകയും ചെയ്ത കൊച്ചുമകൾ പോലീസ് അറസ്റ്റ് ചെയ്തയു . യു എസിലെ പെൻസിൽവാനിയ സ്വദേശി സിന്തിയ ബാക്കിനെയാണ് പോലീസ് പിടികൂടിയത് കേസിന്റെ തുടര്‍നടപടികള്‍ക്കായി ഇവരെ യോര്‍ക്ക് കൗണ്ടി ജുഡീഷ്യല്‍ സെന്ററിലേക്ക് മാറ്റി.

 

2004 ൽ ആണ് മുത്തശ്ശി നോറ റെക്കോഡ് ഡെലാഹായ് മരിച്ചത് . അഡ്മോറിലെ വീട്ടിലായിരുന്നു അന്ത്യം എന്നാൽ മുത്തശ്ശിക്ക് സാമൂഹിക സുരക്ഷാ പദ്ധതിയുടെ ലഭിക്കുന്ന പണം മുടങ്ങാതിരിക്കാനാണ് മരണവിവരം ഇവർ രഹസ്യമാക്കി വെച്ചത് തുടർന്ന് ശവശരീരം ഫ്രീസറിൽ രഹസ്യ കേന്ദ്രത്തിൽ സൂക്ഷിക്കുകയായിരുന്നു. തുടർന്ന് 2007 ല്‍ അഡ്‌മോറില്‍നിന്ന് യോര്‍ക്ക് കൗണ്ടിയിലേക്ക് താമസം മാറ്റിയപ്പോള്‍ ഈ ഫ്രീസറും രഹസ്യമായി അവിടേക്ക് കൊണ്ടുപോവുകയും ചെയ്തു .

 

പിന്നീട് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ സിന്തിയയുടെ പണയത്തിലായിരുന്ന വീട് നഷ്ടപ്പെടുമെന്ന ഘട്ടത്തിലെത്തി. ഈ സമയം വീട് വാങ്ങാനായി എത്തിയവരാണ് ഫ്രീസറിനുള്ളില്‍ മൃതദേഹം കണ്ടത്. ഇവര്‍ നല്‍കിയ വിവരമനുസരിച്ചാണ് പോലീസ് സംഘം സിന്തിയയെ അറസ്റ്റ് ചെയ്തത്. മൃതദേഹത്തോടുള്ള അനാദരവ്, സാമ്പത്തിക ചൂഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്.

 

 

2001 മുതല്‍ 2010 വരെ ഏകദേശം രണ്ട് ലക്ഷത്തോളം ഡോളര്‍ മുത്തശ്ശിയുടെ പേരില്‍ സാമൂഹിക സുരക്ഷാ പദ്ധതിയില്‍നിന്ന് സിന്തിയ കൈക്കലാക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വായ്പ തിരിച്ചടവിനും മറ്റുമാണ് അവര്‍ ഈ പണം ഉപയോഗിച്ചിരുന്നത്. 2010 വരെ സിന്തിയയുടെ മുത്തശ്ശിയുടെ പേരില്‍ പണം കൈമാറിയതായി അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.