Tuesday 20 August 2019




പൊൻകുന്നത്ത് മിനി ബസും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

By Sooraj Surendran.30 Dec, 2018

imran-azhar

 

 

കോട്ടയം: പൊൻകുന്നതിന് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഇളങ്ങുളം കൂരാലി നെടുംകാട്ടിൽ സണ്ണി, സെല്ലി ദമ്പതികളുടെ മകൻ എബിൻ (20) ആണ് അപകടത്തിൽ മരിച്ചത്. ഞായറാഴ്ച ഒന്നരയോടെ പൊൻകുന്നം പാലാ റോഡിൽ അട്ടിക്കൽ എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് എബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് പാതയിൽ ഗതാഗതം തടസപ്പെട്ടു. പോലീസുകാരും നാട്ടുകാരും ചേർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.