Friday 17 August 2018

ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി എഐഎഡിഎകെ ജനറല്‍ കൌണ്‍സില്‍

By SUBHALEKSHMI B R.12 Sep, 2017

imran-azhar

ചെന്നൈ: അണ്ണാ ഡിഎംകെയെ കൈപ്പിടിയിലൊതുക്കി പളനിസാമി~പനീര്‍സെല്‍വം സഖ്യം. ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൌണ്‍സില്‍ യോഗം വി.കെ. ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു പുറത്താക്കുന്നതായി പ്രമേയം പാസാക്കി. ശശികലയുടെ ബന്ധുവും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടി.ടി.വി. ദിനകരനേയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ദിനകരന്‍ നിയോഗിച്ച പാര്‍ട്ടി ഭാരവാഹികളേയും നീക്കാനാണ് തീരുമാനം.

 

ജയലളിതയെ സ്ഥിരം ജനറല്‍ സെക്രട്ടറിയായി നിലനിര്‍ത്താനും ജനറല്‍ കൌണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. ജയലളിത നിയമിച്ച ഭാരവാഹികളും പാര്‍ട്ടിയില്‍ നിലനില്‍ക്കും. തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ എടപ്പാടി പളനിസാമിയും മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും ചേര്‍ന്ന സമിതിയാകും ഇനി പാര്‍ട്ടിയെ നയിക്കുക. പനീര്‍സെല്‍വത്തെ ചീഫ് കോഓഡിനേറ്ററായും പളനിസാമിയെ അസിസ്റ്റന്‍റ് കോഓഡിനേറ്ററായും കൌണ്‍സില്‍ തിരഞ്ഞെടുത്തു.

 

അതേസമയം, ജനറല്‍ കൌണ്‍സിലിന്‍െറ തീരുമാനം നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി ശശികല പക്ഷം രംഗതത്തെത്തി.ശശികലയെ പുറത്താക്കിയ തീരുമാനമുള്‍പ്പെടെ കൌണ്‍സില്‍ കൈക്കൊള്ളുന്ന എല്ളാ തീരുമാനങ്ങളിലും മദ്രാസ് ഹൈക്കോടതിയാവും അന്തിമ വിധി പുറപ്പെടുവിക്കുക.