Tuesday 21 May 2019


അണ്ണാ ഡിഎംകെ യോഗം പുരോഗമിക്കുന്നു; കാര്യങ്ങളില്‍ വ്യക്തതയില്ല

By Subha Lekshmi B R.28 Aug, 2017

imran-azhar

ചെന്നൈ: അണ്ണാ ഡിഎംകെയുടെ നിര്‍ണ്ണായക യോഗം ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് പുരോഗമിക്കുന്നു. പനീര്‍ശെല്‍വം~പളനിസ്വാമി ലയനത്തിനു ശേഷമുള്ള എംഎല്‍എമാരുടെയുംജില്ളാ ഭാരവാഹികളുടെയും യോഗത്തില്‍നിന്നു 40 എംഎല്‍എമാര്‍ വിട്ടുനില്‍ക്കുകയാണ്. ഇത് പാര്‍ട്ടിയില്‍ കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നാണ് സൂചന.

 

പാര്‍ട്ടിയില്‍നിന്നു ശശികലയെ പുറത്താക്കാനുള്ള തീരുമാനം യോഗത്തിലുണ്ടാകുമെന്നാണ് വിവരം. പാര്‍ട്ടി അംഗങ്ങളെ ടി.ടി.വി ദിനകരന്‍ പുറത്താക്കിയ നടപടി റദ്ദാക്കാനുള്ള തീരുമാനവുംഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും വ്യക്തതയില്ല. ദിനകരന്‍ പക്ഷം തങ്ങളുടെ ശക്തിവര്‍ദ്ധിപ്പിക്കാനുളള നീക്കം തുടരുകയാണ്.