Monday 12 November 2018


ശശികലയെയും ദിനകരനെയും പുറത്താക്കാന്‍ തീരുമാനം

By Subha Lekshmi B R.28 Aug, 2017

imran-azhar

ചെന്നൈ: അണ്ണാ ഡിഎംകെയില്‍നിന്ന് വി.കെ. ശശികലയെയും ടി.ടി.വി. ദിനകരനെയും പുറത്താക്കാന്‍ തീരുമാനമായി. ഇന്നു പാര്‍ട്ടി ആസ്ഥാനത്തുചേര്‍ന്ന പനീര്‍സെല്‍വം ~ പളനിസാമി സഖ്യത്തെ അനുകൂലിക്കുന്ന എംപി, എംഎല്‍എ, ജില്ളാ ഭാരവാഹികള്‍ തുടങ്ങിയവരുടെ യോഗത്തിലാണ് തീരുമാനം. അടുത്തമാസം ചേരുന്ന ജനറല്‍ കൌണ്‍സില്‍ യോഗത്തില്‍ അന്തിമതീരുമാനം എടുക്കും. ശശികലയും ദിനകരനും നടത്തിയ പാര്‍ട്ടി നിയമനങ്ങളും റദ്ദാക്കുമെന്നാണ് വിവരം.

 

അതിനിടെ, നിയമസഭയില്‍ പ്രതിഷേധത്തിനിടെ എം.കെ. സ്റ്റാലിന്‍ ഗുഡ്ക ഉയര്‍ത്തിക്കാട്ടിയ നടപടി ചട്ടവിരുദ്ധമാണോ എന്നു പരിശോധിക്കാനുള്ള പ്രിവിലേജ് കമ്മിറ്റിയും ഇന്നു ചേരും. സ്റ്റാലിനടക്കമുള്ള 20 എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കാനാണു സര്‍ക്കാര്‍ നീക്കം. നേരത്തേ രണ്ട് അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ കൂടി ടി.ടി.വി.ദിനകരനു പരസ്യപിന്തുണ പ്രഖ്യാപിച്ചു. കൂടുതല്‍ എംഎല്‍എമാര്‍ ദിനകരനു പിന്തുണയുമായെത്തുന്നതു ഭരണപക്ഷത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രമാണിതെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.