Tuesday 17 October 2017

രജനീകാന്തിനെതിരെ അണ്ണാ ഡി എം കെ

By sruthy .23 May, 2017

imran-azhar


ചെന്നൈ. രാഷ്ര്ടീയ രംഗത്തേക്കുള്ള തലൈവര്‍ രജനീകാന്തിന്റെ നീക്കങ്ങള്‍ക്കിടെ അണ്ണാ ഡിഎംകെ മന്ത്രിമാര്‍. തദ്ദേശ വകുപ്പു മന്ത്രി എസ്.പി. വേലുമണിയും സഹകരണ മന്ത്രി സെല്‌ളൂര്‍ കെ. രാജുവുമാണു രജനിക്കെതിരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം നടന്ന ആരാധകസംഗമത്തില്‍ രജനീകാന്ത് നടത്തിയ ഭരണ സംവിധാനം പാടേ തകര്‍ന്നു പോയെന്ന പ്രസ്താവനയാണ് അണ്ണാ ഡിഎംകെ മന്ത്രിമാരെ ചൊടിപ്പിച്ചത്.

 

ഭരണ സംവിധാനത്തെ വിമര്‍ശിക്കുന്ന താരം നാട്ടില്‍ നടക്കുന്നതെന്തൊക്കെയെന്നു കണ്ണു തുറന്നു കാണണമെന്ന് മന്ത്രി എസ്.പി. വേലുമണി ആവശ്യപെ്പട്ടു. എംജിആറിനും ജയലളിതയ്ക്കും ശേഷം സിനിമയില്‍നിന്നു രാഷ്ര്ടീയത്തിലേക്കു കടന്നു വന്ന ശരത്കുമാറിന്റെയും വിജയകാന്തിന്റെയും അവസ്ഥ എല്‌ളാവര്‍ക്കുമറിയാമെന്നും ഇതെല്‌ളാം ഓര്‍ക്കുന്നതാണു രജനിക്കു നല്‌ളതെന്നും സെല്‌ളൂര്‍ കെ.രാജു പറഞ്ഞു.

 

രജനീകാന്തിന്റെ രാഷ്ര്ടീയ പ്രവേശനത്തിനിടെ തമിഴ് അനുകൂല സംഘടനയായ തമ
ിഴര്‍ മുന്നേറ്റ പട ഇന്നലെ പ്രതിഷേധിച്ചിരുന്നു. പോയസ് ഗാര്‍ഡനിലെ രജനീകാന്തിന്റെ വീടിനു മുന്നില്‍ പ്രതിഷേധവുമായി എത്തിയ സമരക്കാരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിഷേധക്കാര്‍ക്കെതിരെ മധുരയില്‍ രജനി ആരാധകരും രംഗത്തെത്തി.