Thursday 14 December 2017

പാന്‍ നന്പര്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അസാധുവാകുമെന്ന പ്രചാരണം തെറ്റ്

By Subha Lekshmi B R.30 Jun, 2017

imran-azhar

ന്യൂഡല്‍ഹി: പാന്‍ നന്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ തിടുക്കം കൂട്ടേണ്ടതില്ലെന്ന് കേന്ദ്ര ആദായനികുതി വകുപ്പ്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനായി ആധാര്‍ പാര്‍ഡുമായി ബന്ധിപ്പിക്കുന്നത് ജൂലൈ ഒന്നിനു ചെയ്യണമെന്നു നിര്‍ദേശമുണ്ടായിരുന്നെങ്കിലും ഇത്തരത്തില്‍ ചെയ്തില്ളെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവായേക്കുമെന്നുളള പ്രചാരണം തെറ്റാണെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ഇവ തമ്മില്‍ ബന്ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒരു അവസാന തീയതി തീരുമാനിച്ചിട്ടില്ളെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി.

 

ആധാര്‍ ഉള്ളവര്‍ ജൂലൈ ഒന്നിനകം പാനു(പെര്‍മനന്‍റ് അക്കൌണ്ട് നന്പര്‍)മായി ബന്ധിപ്പിക്കേണ്ടതു നിര്‍ബന്ധമാക്കി കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇനി പാന്‍ ലഭിക്കാന്‍ അപേക്ഷിക്കുന്പോള്‍ ആധാര്‍ നന്പറോ ആധാറിന് അപേക്ഷിച്ചതിന്‍റെ രേഖയോ നിര്‍ബന്ധമാണ്. ഇതിനായി ആദായനികുതി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി വിജ്ഞാപനം ചെയ്തു. പാന്‍ ലഭ ിച്ചവരെല്ളാം ജൂലൈ ഒന്നിനു മുന്പ് ആധാറുമായി ബന്ധിപ്പിക്കണമെന്നും എങ്കിലേ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനാകൂ എന്നും നേരത്തെ കേന്ദ്രം വ്യക്തമാക്കിയിരുന്നു.

 

ആധാര്‍~പാന്‍ ബന്ധനത്തിന് ല്‍ കയറി അതിലുള്ള ഘശിസ അമറവമമൃ എന്നതു ക്ളിക് ചെയ്ത് അതില്‍ വരുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചാല്‍ മതി. ലിങ്ക് ചെയ്യാന്‍ പറ്റാതെ വന്നാല്‍
അക്ഷയകേന്ദ്രങ്ങളെയോ ആദായനികുതി ഓഫീസുകളെയോ സമീപിക്കുക.