Thursday 21 September 2017

പ്രതിയുടെ ചിത്രം പുറത്ത്: രണ്ട് ജയില്‍ വാര്‍ഡന്മാര്‍ക്കെതിരെ നടപടി

By Subha Lekshmi B R.04 Jul, 2017

imran-azhar

ആലുവ: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ആദ്യം പിടിയിലായ ഡ്രൈവര്‍ മാര്‍ട്ടിന്‍ ജയിലിനകത്തിരിക്കുന്ന ചിത്രം മാധ്യമങ്ങളില്‍ വന്ന സംഭവത്തില്‍ സബ് ജയിലിലെ രണ്ടു
വാര്‍ഡര്‍മാര്‍ക്കെതിരെ നടപടി. വാര്‍ഡന്‍മാരായ കെ.ജി. അഭ്യൂണ്‍ കുമാര്‍, മുഹമ്മദ് സാദിഖ് എന്നിവരെ സ്ഥലംമാറ്റി. ആലുവയില്‍നിന്നു വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണു മാറ്റിയത്.

 

വീടുപണി നടക്കുന്നതിനാല്‍ നാലു ദിവസത്തെ അവധിയെടുത്ത അഭ്യൂണ്‍ കുമാറിന്‍െറ അവധി റദ്ദാക്കി സബ് ജയിലില്‍ വിളിച്ചുവരുത്തി സ്ഥലംമാറ്റ ഉത്തരവു നല്‍കുകയായിരുന്നു. പരിശ ീലനത്തിന്‍െറ ഭാഗമായി വിയ്യൂരിലുള്ള മുഹമ്മദ് സാദിഖിനോട് ഇനി ആലുവയ്ക്കു മടങ്ങേണ്ടെന്നും നിര്‍ദേശിച്ചു.

 

കഴിഞ്ഞ ഫെബ്രുവരിയില്‍ സബ് ജയില്‍ ദിനാഘോഷച്ചടങ്ങില്‍ സദസിന്‍െറ മുന്‍നിരയില്‍ അച്ചടക്കത്തോടെ ഇരുന്ന മാര്‍ട്ടിന്‍െറ ചിത്രമാണു മാധ്യമങ്ങളില്‍ വന്നത്. നടിയെ തട്ടിക്കൊണ്ട
ുപോയവര്‍ക്കു കടുത്ത ശികഷ നല്‍കണമെന്നു മാര്‍ട്ടിനെ മുന്നിലിരുത്തി ഉദ്ഘാടകന്‍ അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞതും വാര്‍ത്തയായി. തടവുകാരും ജയില്‍ ജീവനക്കാരും മാധ്യമ പ്രവര്‍ത്തകരും ജനപ്രതിനിധികളും ഉള്‍പ്പെടെ കഷണിക്കപ്പെട്ട സദസിലാണു ജയില്‍ ദിനാഘോഷം നടന്നത്.

 

വാര്‍ത്തയും ചിത്രവും മാധ്യമങ്ങളില്‍ കണ്ടതിനെത്തുടര്‍ന്നു ജയില്‍ ആസ്ഥാനത്തെ ജൂനിയര്‍ സൂപ്രണ്ട് പി. സുധീര്‍ അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണു
സ്ഥലംമാറ്റ നടപടിയെന്ന് ഉത്തരവില്‍ പറയുന്നു.എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ വാര്‍ഡര്‍മാരില്‍നിന്നു വിശദീകരണം തേടിയിട്ടില്ലെന്നാണ് വിവരം.സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥനെ ഒഴിവാക്കി വാര്‍ഡര്‍മാരെ ബലിയാടാക്കയെന്ന് ആക്ഷേപവുമുണ്ട്.