By parvathyanoop.23 Jun, 2022
കെഎന്‍എ ഖാദര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത വിഷയത്തില്‍ പാര്‍ട്ടി രീതി അനുസരിച്ചുള്ള നടപടിയുണ്ടാകുമെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു്. വിശദീകരണം കിട്ടിയ ശേഷം നടപടി കൈക്കൊള്ളുമെന്നും പാണക്കാട് സാദിഖലി തങ്ങള്‍ വ്യക്തമാക്കി.
ലീഗ് മതേതരത്വത്തിനായി നില കൊള്ളുമെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. അസ്വാരാസ്യങ്ങള്‍ ഒഴിവാക്കി മതേതര കുട്ടയ്മയുണ്ടാക്കണം. വര്‍ഗീയതയെ ചെറുക്കുന്നതിന് മുന്‍കൈയെടുക്കണം. സ്വന്തം ആളുകള്‍ തെറ്റു ചെയ്യുമ്പോള്‍ ഒറ്റപ്പെടുത്തണമെന്നും പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു.