Friday 05 June 2020




നടിയും നാടൻപാട്ട് കലാകാരിയുമായ പാർവൈ മുനിയമ്മ അന്തരിച്ചു

By Online Desk .29 Mar, 2020

imran-azhar

 


നടിയും നാടൻപാട്ട് കലാകാരിയുമായ പാർവൈ മുനിയമ്മ (83) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മധുരൈയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. വിക്രം നായകനായ ധൂൾ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് ചുവടുവച്ചത്.

 


മുനിയമ്മ പാടി അഭിനയിച്ച ധൂളിലെ ‘സിങ്കം പോലെ’ എന്ന ഗാനം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കോവിൽ, മാൻകരാട്ടെ, വെങ്കൈ, വീരം, പോക്കിരിരാജ, ഒരു സെക്കന്റ് ക്ലാസ് യാത്ര തുടങ്ങി 35 ഓളം ചിത്രങ്ങളിൽ പാർവൈ മുനിയമ്മ അഭിനയിച്ചിട്ടുണ്ട്.ക്ഷേത്രങ്ങളിൽ നാടൻ പാട്ടുകൾ പാടിയാണ് മുനിയമ്മ കലാജീവിതം തുടങ്ങുന്നത്.