Sunday 23 April 2017

വിധി കാത്ത് തമിഴകം

By Subha Lekshmi B R.14 Feb, 2017

imran-azhar

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് കേസില്‍ സുപ്രീ് കോടതി വിധിയെ ഉറ്റുനോക്കിയിരിക്കുകയാണ് തമിഴകം. അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത, മുഖ്യമന്ത്രിയാകാന്‍ അവകാശവാദമുന്നയിച്ചിരിക്കുന്ന ശശികല, വി.എന്‍.സുധാകരന്‍,ജെ.ഇളവരശി എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാരും ഡിഎംകെ നേതാവ് കെ.അന്‍പഴകനും നല്‍കിയ അപ്പീലിലിന്മേല്‍ സുപ്രീം കോടതി ഇന്നു രാവിലെ 10.30ന് വിധി പറയും. ജഡ്ജിമാരായ പിനാകി ചന്ദ്ര ഘോഷും അമിതാവ റോയിയും വെവ്വേറെ വിധി ന്യായങ്ങള്‍ നല്‍കുമെന്നാണ് സുപ്രീം കോടതിയുടെ കേസ് പട്ടികയില്‍നിന്നു ലഭിക്കുന്ന സൂചന.ജയലളിത അന്തരിച്ചുവെന്നത് മറ്റ് പ്രതികളുമായി ബന്ധപ്പെട്ട വിഷയങ്ങളെ ബാധിക്കില്ല.

 

വെവ്വേറെ വിധിന്യായങ്ങളില്‍ ജഡ്ജിമാര്‍ ഒരേ നിലപാടോ വ്യത്യസ്ത നിലപാടോ സ്വീകരിക്കാം. നിലപാടില്‍ ജഡ്ജിമാര്‍ വിയോജിച്ചാല്‍ കേസ് മൂന്നംഗ ബഞ്ചിന്‍റെപരിഗണനയ്ക്കു വിടുന്ന സാഹചര്യമുണ്ടാവും. ഹൈക്കോടതി വിധി ശരിവയ്ക്കുക, വിധി റദ്ദാക്കുക, തെളിവുകള്‍ വീണ്ടും പരിഗണിക്കാന്‍ നിര്‍ദേശിക്കുക എന്നിങ്ങനെ മൂന്നു വഴികളാണു തങ്ങളുടെ മുന്നിലുള്ളതെന്ന് കേസിന്‍െറ വാദത്തിനിടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

 

വിധി ശരിവച്ചാല്‍ ശശികല മുഖ്യമന്ത്രിയാകാനുളള സാധ്യതയേറും. വിധി റദ്ദാക്കിയാല്‍ അത് ഒപിഎസ് ക്യാന്പിന് അനുകൂലമാകും. തെളിവുകള്‍ വീണ്ടും പരിഗണിക്കാന്‍ നിര്‍ദേശിച്ചാലും ശശികലയ്ക്ക്മാറിനില്‍ക്കേണ്ടി വരും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഒരാളെ മുഖ്യനാക്കി പിന്നില്‍ നിന്ന് ഭരിക്കുന്നതിനുളള നീക്കവും ശശികല നടത്തിയേക്കും.