Wednesday 20 June 2018

ഗവര്‍ണറുടെ തീരുമാനം ഇന്നുണ്ടാകുമോ?

By Subha Lekshmi B R.13 Feb, 2017

imran-azhar

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തെ സംബന്ധിച്ച് നിര്‍ണായക ദിനമാണിന്ന്. രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു, സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ടു തീരുമാനത്തിലെത്തുമോ എന്നതാണ് പ്രധാനം. ശശികല പക്ഷവും പനീര്‍സെല്‍വം പക്ഷവും ഇന്നു ഗവര്‍ണറെ കണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ടികള്‍. ശശികല പക്ഷം ഇപ്പോള്‍ തന്നെ ഗവര്‍ണറുടെ നടപടിയില്‍ അതൃപ്തരാണ്. ഇതിനൊപ്പം അണ്ണാ ഡിഎംകെ എംഎല്‍എമാരെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി, മദ്രാസ് ഹൈക്കോടതി ഇന്നു പരിഗണിക്കും.പൊതു പ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമിയാണു കോടതിയെ സമീപിച്ചത്. എംഎല്‍എമാരെ അടിയന്തരമായി മോചിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

 

അതേസമയം, സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഡിഎംകെയുടെ പ്രവര്‍ത്തക സമിതിയോഗം ഇന്നു ചേരും. വൈകിട്ട് അഞ്ചിന് ഡിഎംകെ ആസ്ഥാനത്തു വര്‍ക്കിങ്
പ്രസിഡന്‍റ് എം.കെ. സ്റ്റാലിന്‍റെ അധക്ഷഷതയിലാണു യോഗം.