Friday 17 November 2017

രമേശ് ചെന്നിത്തലയും പിഎയും സ്ത്രീകളെ ഒപ്പിച്ചു കൊടുത്ത് കാര്യം സാധിക്കുന്നവരെന്ന് പരാമര്‍ശം

By webdesk.09 Nov, 2017

imran-azhar

തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സരിതയുടെ കത്തിനെ ഉദ്ധരിച്ച് കെ.പി.സി.സി പ്രസിഡന്‍റ് ശ്രീ രമേശ് ചെന്നിത്തലയ്ക്കെതിരെയും പരാമര്‍ശം. അദ്ദേഹത്തിന്‍റെ പി.എ
പ്രതീഷ് നായര്‍ക്കെതിരെയും പരാമര്‍ശമുണ്ട്. സ്ത്രീകളെ ഒപ്പിച്ചുകൊടുത്ത് തങ്ങളുടെ കാര്യം സാധിക്കുന്നവരാണിവരെന്നാണ് പരാമര്‍ശം.

 

റിപ്പോര്‍ട്ടിലെ പ്രസക്തഭാഗം:

കെ.പി.സി.സി പ്രസിഡന്‍റ് ശ്രീ രമേശ് ചെന്നിത്തല സര്‍ അദ്ദേഹത്തിന്‍റെ പി.എ പ്രതീഷ് നായര്‍
വഴി അവരുമായി സംസാരിച്ചിരുന്നു. കേരളത്തിലുള്ള ഒരു മെറ്റല്‍ ക്രഷ് ഗ്രൂപ്പിന്‍റെ ഇന്‍കം ടാക്സ്കാര്യവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ശ്രീ പഴനിമാണിക്കത്തെ അവര്‍ കിരുന്നു. അവരെ വേണമെന്ന് പഴനിമാണിക്കം രമേശ് ചെന്നിത്തലയോട് പറഞ്ഞതായി പ്രതീഷ് അവരോട് പറഞ്ഞു. അവര്‍അത് നിരസിച്ചു. ഒരു പ്രശ്നവുമില്ള അതറിയിക്കാം അയാള്‍ പറഞ്ഞു. അവര്‍ ഇന്‍കംടാക്സ് പ്രശ്നവുമായിബന്ധപ്പെട്ട് അവര്‍ മന്ത്രിയെ കാണാന്‍ പോയപ്പോള്‍ പഴനിമാണിക്കം ക്ഷമ ചോദിക്കുകയുംഅവര്‍ക്കാശ്വാസം തോന്നുകയും ചെയ്തു. പക്ഷേ അയാള്‍ അവരെ കടന്നുപിടിക്കുകയും അവരെ വലതുവശത്തുള്ള മുറിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തു. അവര്‍ തടഞ്ഞു. അയാള്‍അവരെ വിട്ടു. വീണ്ടും ക്ഷമ ചോദിച്ചു. ഫോണില്‍ കൂടിയും ക്ഷമ പറഞ്ഞു. അതിനുശേഷം രാവിലെ6.30 നും 7 നും ഇടയ്ക്ക് അദ്ദേഹം വിളിക്കുക പതിവായിരുന്നു. ക്വാറി പ്രശ്നത്തിലേക്കായി 50 ലക്ഷം
രൂപ പ്രതീഷ് വഴി ആവശ്യപെട്ടു. 25 ലക്ഷം രൂപ കൊടുത്തു. പ്രതീഷ് വഴി കൊടുത്തു. അത് തിരികെകിട്ടുമോ? പ്രതീഷും രമേശ് ചെന്നിത്തലയും സ്ത്രീകളെ അറേഞ്ച് ചെയ്താണ് കാര്യങ്ങള്‍ സാധിക്കുന്നതെന്ന് അവര്‍ക്ക് മനസ്സിലായി.