Thursday 26 April 2018

ഞാന്‍ അനുഭവിക്കുകയാണ്...ഇതെന്‍റെ മരണമൊഴിയാണ്

By Subha Lekshmi B R.06 Jul, 2017

imran-azhar

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങള്‍ പുറത്തുപറഞ്ഞതിന് താന്‍ ഇപ്പോള്‍ അനുഭവിക്കുകയാണെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. തന്‍റെ മരണമൊഴിയാണ് ഇവര്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്നും സുനി പറഞ്ഞു. ജയിലിലെ ഫോണ്‍വിളിയുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റഡിയില്‍ വാങ്ങി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സുനിയുടെ പ്രതികരണം.

 

നടി ആക്രമിക്കപ്പെട്ട സംഭവം മാത്രമാണ് പോലീസ് ഇപ്പോഴും അന്വേഷിക്കുന്നതെന്നും സുനി കൂട്ടിച്ചേര്‍ത്തു. ഇന്നലെയാണ് റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അഞ്ചു ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിടുകയും ചെയ്തു