Wednesday 12 December 2018


ആനന്ദിബെന്‍ പട്ടേല്‍ മധ്യപ്രദേശ് ഗവര്‍ണറായി ചുമതലയേറ്റു

By sruthy sajeev .23 Jan, 2018

imran-azhar


ന്യൂഡല്‍ഹി. ഗുജറാത്തിലെ മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ മധ്യപ്രദേശ് ഗവര്‍ണറായി ചുമതലയേറ്റു. ഗുജറാത്ത് ഗവര്‍ണര്‍ ഓം പ്രകാശ് കോഹ്ലിക്കായിരുന്നു മധ്യ
പ്രദേശിന്റെ അധികച്ചുമതല. കോഹ്ലിക്കു പകരമാണ് ആനന്ദിബെന്‍ പട്ടേലെത്തിയിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദി 2014ല്‍ പ്രധാനമന്ത്രി ആയപേ്പാഴാണ് ആനന്ദിബെന്‍ പട്ടേലിനെ മുഖ്യമന്ത്രിയാക്കിയത്. ഗുജറാത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയാണിവര്‍. നേരത്തേ ഗുജറാത്തില്‍ വിദ്യാഭ്യാസമന്ത്രി ആയിരുന്നു.

 

2016ല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച ആനന്ദിബെന്‍ പട്ടേല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്‌ള. ഗുജറാത്തില്‍ സംവരണത്തിനു വേണ്ടി പട്ടേല്‍ സമുദായം നടത്തിയ പ്രക്ഷോഭം കൈകാര്യം ചെയ്തതില്‍ ആനന്ദിബെന്‍ പരാജയപെ്പട്ടുവെന്നു വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു.