Wednesday 23 August 2017

ശശികല ക്യാന്പില്‍ നിന്ന് ഒളിച്ചോടി ഒപിഎസ് പക്ഷത്ത്

By Subha Lekshmi B R.14 Feb, 2017

imran-azhar

ചെന്നൈ: വീണ്ടും ഒരു എംഎല്‍എ കൂടി കൂവത്തൂരിലെ റിസോര്‍ട്ടില്‍ നിന്ന് ഒളിച്ചോടി പനീര്‍സെല്‍വം പക്ഷത്തെത്തി. മധുര സൌത്ത് എംഎല്‍എ എസ്.എസ്.ശരവണനാണ് രക്ഷപ്പെട്ടെത്തിയത്.താന്‍ വേഷം മാറി രക്ഷപ്പെടുകയായിരുന്നെന്നും ഒരു എന്‍ജിനീയറായതുകൊണ്ടാണ് തനിക്കു രക്ഷപ്പെടാന്‍ കഴിഞ്ഞതെന്നും ശരവണന്‍ പറഞ്ഞു.താന്‍ വെറും പൂച്ചയാണെന്നും ഒപിഎസ് ക്യാന്പിലേക്കു വരാന്‍ തയ്യാറായി നിരവധി സിംഹങ്ങള്‍ റിസോര്‍ട്ടില്‍ കഴിയുന്നുണ്ടെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.