Saturday 20 October 2018



നീലച്ചിത്രവിവാദത്തില്‍ കുടുങ്ങി മൂന്നാമനും പുറത്ത്; തെരേസ മേ സര്‍ക്കാരിന് തിരിച്ചടി

By SUBHALEKSHMI B R.22 Dec, 2017

imran-azhar

ലണ്ടന്‍: പാര്‍ലമെന്‍റ് ഓഫീസിലെ കംപ്യൂട്ടറില്‍ നീലച്ചിത്രങ്ങള്‍ കണ്ടെന്ന ആരോപണം തെളിഞ്ഞതിനെ തുടര്‍ന്ന് ബ്രീട്ടീഷ് മന്ത്രിയെ പുറത്താക്കി. തെരേസ മേ സര്‍ക്കാരിലെ രണ്ടാമനും ഫസ്റ്റ് സെക്രട്ടറിയുമായ ഡാമിയന്‍ ഗ്രീനിനെയാണ് പുറത്താക്കിയത്. 10 വര്‍ഷം മുന്പത്തെ സംഭവത്തിന്‍റെ പേരിലാണ് ഡാമിയന്‍ ഗ്രീനിന്‍െറ രാജി. ഇതുസംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായ സാഹചര്യത്തിലാണു പാര്‍ട്ടിയില്‍ തന്‍റെ വിശ്വസ്തനും മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയുടെ ചുമതലയുമുള്ള ഡാമിയനോടു രാജിവച്ചൊഴിയാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. രണ്ടു മാസത്തിനുള്ളില്‍ തെരേസ മേ സര്‍ക്കാരില്‍നിന്നു രാജിവയ്ക്കുന്ന മൂന്നാമത്തെ കാബിനറ്റ് മന്ത്രിയാണു ഡാമിയന്‍.

 

2008ലാണു കോമണ്‍സ് ഓഫിസിലെ ഡാമിയന്‍റെ കന്പ്യട്ടറില്‍നിന്നു നിരവധി അശ്ളീല ഫൊട്ടോകളും നീലച്ചിത്രങ്ങളു സ്കോട്ട്ലന്‍ഡ് യാര്‍ഡ് കണ്ടെത്തിയത്. താന്‍ ഡൌണ്‍ലോഡ് ചെയ്തതല്ളെന്നു ഡാമിയന്‍ നിഷേധിച്ചെങ്കിലും ഇതേക്കുറിച്ചു നടത്തിയ അന്വേഷണത്തില്‍ അദ്ദേഹം നല്‍കിയ വിശദീകരണങ്ങള്‍ തൃപ്തികരമായിരുന്നില്ള. ഇതിനു പുറമേ അടുത്തകാലത്തു പത്രപ്രവര്‍ത്തകയും ടോറി പാര്‍ട്ടിയിലെ വനിതാ ആക്ടിവിസ്റ്റായ കേറ്റ് മാല്‍ട്ബെ എന്ന യുവതി ഡാമിയനെതിരെ ലൈംഗിക ആരോപണവും ഉന്നയിച്ചിരുന്നു.