Monday 13 July 2020




അതിർത്തിയിൽ പാക് വെടിവെപ്പ് ;ഇന്ത്യൻ സൈനികന് വീര മൃത്യു

By online desk .05 Jun, 2020

imran-azhar

 

 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രാജൗരി ജില്ലയിലെ സുന്ദർബാനി സെക്ടറിൽ പാകിസ്ഥാൻ വെടിവെപ്പിൽ ഇന്ത്യൻ സൈനിന് വീര മൃത്യു . വെടി നിർത്തൽ കരാർ ലംഘിച്ചു പാക് സേന നടത്തിയ വെടിവയ്പിലും ഷെല്ലാക്രമണത്തിലുമാണ് ജവാൻ കൊല്ലപ്പെട്ടത്.വ്യാഴാഴ്ച രാത്രി യാണ് സംഭവം

പൂഞ്ച് ജില്ലയുടെ ഗ്രൗണ്ട് സെക്ടറിൽ വ്യാഴാഴ്ച രാത്രി വെടിനിർത്തൽ കരാർ പാകിസ്ഥാൻ ലംഘിച്ചിരുന്നു .രാത്രി 10:45 ഓടെ പാക്കിസ്ഥാൻ യാതൊരു പ്രകോപനമില്ലാത്ത വെടിവെയ്പ്പ് നടത്തിയെന്നും ആക്രമണത്തിൽ ഇന്ത്യ ശക്തമായിത്തന്നെ തിരിച്ചടിച്ചെന്നും പ്രതിരോധ വക്താവ് പറഞ്ഞു

രജൗറി ജില്ലയിലെ കലക്കോട്ട് മേഖലയില്‍ കഴിഞ്ഞ ദിവസം സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഈ മേഖലയില്‍ സൈന്യം തിരച്ചില്‍ വ്യാപമാക്കിയിട്ടുണ്ടെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.