Friday 23 June 2017

സൈന്യം തിരച്ചില്‍ അവസാനിപ്പിക്കുന്നു; എതിര്‍പ്പുമായി മലയാളി പൈലറ്റിന്‍റെ ബന്ധുക്കള്‍

By Subha Lekshmi B R.30 May, 2017

imran-azhar

ഗോഹട്ടി: ഇന്തോ~ചൈന അതിര്‍ത്തിയില്‍ കാണാതായ സുഖോയ്~30 വ്യോമസേന വിമാനത്തിലെ പൈലറ്റുമാര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ സൈന്യം അവസാനിപ്പിക്കുന്നു. മേയ് 23~നാണ് ആസാം~അരുണാചല്‍പ്രദേശ് അതിര്‍ത്തിയില്‍ പരിശീലന പറക്കലിനിടെ രണ്ടു പൈലറ്റുമാരുമായി വിമാനം കാണാതായത്. രണ്ടു ദിവസത്തിന് ശേഷം വിമാനത്തിന്‍റെ അവശിഷ്ടങ്ങളും ബ്ളാക്ബോക്സും കണ്ടെത്തിയെങ്കിലും പൈലറ്റുമാരെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ള. കാണാതായവരില്‍ ഒരാള്‍ മലയാളിയാണ്. കോഴിക്കോട് പന്തീരങ്കാവ് പന്നിയൂര്‍ക്കുളം സ്വദേശിയായ ഫ്ളൈറ്റ് ലെഫ്റ്റനന്‍റ് അച്ചുദേവ് (25) ആണ് അപകടത്തില്‍പെട്ടത്.

 

തിങ്കളാഴ്ചത്തെ തെരച്ചിലിന് ശേഷം സൈന്യം കാണാതായ പൈലറ്റുമാരുടെ ബന്ധുക്കളോട് സംസാരിച്ചിരുന്നു. വിമാനത്തിന്‍റെ കത്തിയ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും കാണാതായവരും മരിച്ചിരിക്കാം എന്നുമാണ് സൈന്യം ബന്ധുക്കളെ അറിയിച്ചത്. തിരച്ചില്‍ നിര്‍ത്തുന്നു എന്ന രീതിയിലുള്ള സൂചനയും ബന്ധുക്കള്‍ക്ക് നല്‍കി.

 

എന്നാല്‍ ഇതിനെ മലയാളി പൈലറ്റ് അച്ചുദേവിന്‍റെ ബന്ധുക്കള്‍ എതിര്‍ത്തു. പൈലറ്റുമാര്‍ ഇജക്ഷന്‍ നടത്തി രക്ഷപ്പെട്ടിട്ടുണ്ടാകാമെന്നാണ് അച്ചുദേവിന്‍റെ പിതാവ് പറയുന്നത്. ഇക്കാര്യം ഇവര്‍ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് മാധ്യമങ്ങള്‍ സൈനിക വക്താക്കളെ ബന്ധപ്പെട്ടപ്പോള്‍ തിരച്ചില്‍ നിര്‍ത്തുന്ന കാര്യത്തില്‍ അവസാന തീരുമാനമുണ്ടായിട്ടില്ളെന്നാണ് അറിയിച്ചത്.

 

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പരിശീലന പറക്കലിനിടെയാണ് വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായത്. തേസ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ ബിശ്വനാഥ് ജ ില്ളയില്‍ നിന്നാണ് വിമാനം അപ്രത്യകഷമായത്. ചൈന അതിര്‍ത്തിയോട് ചേര്‍ന്ന ചെങ്കുത്തായ മലഞ്ചരുവില്‍ വിമാനം തകര്‍ന്നു വീണുവെന്നാണ് നിഗമനം.