Monday 23 October 2017

ഷെയ്ഖ് ഹസീനയ്ക്കുനേരെയുണ്ടായ വധശ്രമം പൊളിക്കാന്‍ സഹായിച്ചത് ഇന്ത്

By SUBHALEKSHMI B R.24 Sep, 2017

imran-azhar

ധാക്ക: ബംഗ്ളദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാനുള്ള നിരോധിത ഭീകരസംഘടനയായ ജമാഅത്തുല്‍ മുജാഹിദീന്‍െറ (ജെഎംബി) ശ്രമം ബംഗ്ളദേശ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊളിച്ചതായി വെളിപ്പെടുത്തല്‍. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ സ്വന്തം അംഗരകഷകര്‍ വധിച്ചതുപോലെ ഹസീനയുടെ അംഗരക്ഷകരെ സ്വാധീനിച്ച് ഇവരെ വധിക്കാനായിര ുന്നു പദ്ധതി. എന്നാല്‍, വിവരം ചോര്‍ന്നുകിട്ടിയതോടെ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ സാധിച്ചു. ജെഎംബി ഭീകരരും അംഗരക്ഷകരും തമ്മിലുള്ള സംഭാഷണം ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സികളുടെ സഹായത്തോടെയാണ് ബംഗ്ളദേശ് ഇന്‍റലിജന്‍സ് വിഭാഗം ചോര്‍ത്തിയത്.

 

2009ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം ഹസീനയ്ക്കു നേരെയുണ്ടാകുന്ന 11ാമത്തെ വധശ്രമമാണിത്.ഇക്കഴിഞ്ഞ ഓഗസ്റ്റ് 24ന് ഹസീനയെ വധിക്കാനായിരുന്നു തീര 
ുമാനം.ബംഗ്ളദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരോധിത ഭീകരസംഘടനയാണ് ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ളദേശ് (ജെഎംബി). ഷെയ്ഖ് ഹസീനയെ വധിക്കുന്നതിനായി പ്രധാനമന്ത്രിക്കു സുരക്ഷയൊരുക്കുന്ന പ്രത്യേക സുരക്ഷാ സേനയിലെ (എസ്എസ്എഫ്) ഏഴോളം ജീവനക്കാരെ ഇവര്‍ സ്വാധീനിച്ചിരുന്നു.