Wednesday 19 September 2018



വാഹനാപകടത്തില്‍ അസിസ്റ്റന്‍റ് മരിച്ചു; മന്ത്രി ഗുരുതരാവസ്ഥയില്

By Subha Lekshmi B R.01 Aug, 2017

imran-azhar

ജയ്പൂര്‍: രാജസ്ഥാന്‍ ഭക്ഷ്യമന്ത്രി ബാബുലാല്‍ വര്‍മ്മയ്ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. അപകടത്തില്‍ പരിക്കേറ്റ മന്ത്രിയുടെ അസിസ്റ്റന്‍റ് മോട്ടിലാല്‍ ആശുപത്രിയില്‍ വച്ച് മരിച്ചു. തിങ്കളാഴ്ച അര്‍ദ്ധരാത്രിയാണ് അപകടമുണ്ടായത്. മന്ത്രി സഞ്ചരിച്ച വാഹനം ദേശീയപാത 76~ല്‍ വച്ച് റോഡിനു കുറുകെ കടന്നുപോവുകയായിരുന്ന പോത്തിനെ ഇടിച്ചിട്ടതിനു ശേഷം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

 

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചങ്കിലും മോട്ടിലാല്‍ മരണപ്പെടുകയായിരുന്നു. മന്ത്രി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.