Tuesday 02 June 2020




കോവിഡ് 19: ഇറ്റലിയിൽ 23 ഡോക്ടർമാർ മരിച്ചു

By Sooraj Surendran.24 Mar, 2020

imran-azhar

 

 

കൊറോണ വൈറസ് ബാധ ആരംഭിച്ചതിനുശേഷം ഇറ്റലിയിൽ മരിച്ച ഡോക്ടർമാരുടെ എണ്ണം 23 ആയി ഉയർന്നതായി ഇറ്റാലിയൻ ഫെഡറേഷൻ ഓഫ് ഡോക്ടേഴ്സ് സംഘടന അറിയിച്ചു. മരിച്ച 23 ഡോക്ടർമാരിൽ 19 പേർ ലംബാർഡി മേഖലയിലാണ് ജോലി ചെയ്തിരുന്നത്. ഇവിടെയാണ് കൊറോണ വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ചിരുന്നത്. മറ്റ് നാലുപേർ നേപ്പിൾസ് (ദക്ഷിണ ഇറ്റലി), എമിലിയ റോമാഗ്ന (വടക്കൻ ഇറ്റലി), മാർഷെ (മധ്യ ഇറ്റലി) എന്നിവിടങ്ങളിലാണ് ജോലി ചെയ്തിരുന്നത്. ഇറ്റലിയിൽ നിന്നും ലഭ്യമാകുന്ന റിപ്പോർട്ട് അനുസരിച്ച് 4,824 ആരോഗ്യ പ്രവർത്തകർക്ക് കൊറോണ വൈറസ് ബാധിച്ചിരിക്കുകയാണ്. ചൈനക്ക് ശേഷം കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ചത് ഇറ്റലിയിലാണ്. ഇതിനോടകം 5000 പേരാണ് കൊറോണ ബാധയെ തുടർന്ന് ഇറ്റലിയിൽ മരിച്ചത്. ഇറ്റലിയിൽ ആരോഗ്യ പ്രവർത്തനങ്ങളും രൂക്ഷമായി ബാധിച്ചിരിക്കുകയാണ്.