Friday 24 November 2017

നടിയെ ആക്രമിച്ച കേസ്: അന്വേഷണ നാടകമാണ് നടക്കുന്നതെന്ന് കെ. സുരേന്ദ്രന്‍

By Subha Lekshmi B R.03 Jul, 2017

imran-azhar

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണമല്ല അന്വേഷണ നാടകമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. യഥാര്‍ഥ
പ്രതികളെ മുഖ്യമന്ത്രി പിണറായി വിജയന് അറിയാമെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

 

കേസില്‍ പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും തെളിവ് ലഭിച്ചാല്‍ അറസ്റ്റ് ഉണ്ടാകുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. കൂടുതല്‍ പേരെ ചോദ്യം
ചെയ്യുമെന്ന് റൂറല്‍ എസ്പി എ.വി.ജോര്‍ജ്ജും വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് കെ. സുരേന്ദ്രന്‍റെ പ്രതികരണം.