Tuesday 23 January 2018

കോടതിയില്‍ ഹാജരാക്കാതെ പള്‍സര്‍ സുനിയുടെ റിമാന്‍ഡ് നീട്ടി: ഗൂഢാലോചനയെന്ന് ബി.എ. ആളൂര്‍

By Subha Lekshmi B R.16 Aug, 2017

imran-azhar

കൊച്ചി: കോടതിയില്‍ ഹാജരാക്കാതെ പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടിയതിനെതിരെ പ്രതിഭാഗം അഭിഭാഷകന്‍. ഓഗസ്റ്റ് 30വരെയാണ് സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടിയിരിക്കുന്നത്. കോടതിയില്‍ സുനിയെ നേരിട്ടു ഹാജരാക്കാതെയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത്.ഇതിനു പിന്നാലെയാണ് അഭിഭാഷകന്‍ ബി.എ. ആളൂര്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്.

 

സുനിയെ കോടതിയില്‍ ഹാജരാക്കാത്തതില്‍ ഗൂഢാലോചനയുണ്ടെന്ന് ആളൂര്‍ പറഞ്ഞു. സര്‍ക്കാരിന്‍റെയും പൊലീസിന്‍റെയും ഗൂഢനീക്കത്തിന്‍റെ ഫലമായി ആണ് സുനിയെ കോടതിയില്‍ ഹാജരാക്കാത്തത്. കേസുമായി ബന്ധപ്പെട്ടു മറ്റു ചില നടിമാര്‍ക്ക് കൂടി പങ്കുണ്ടെന്ന് സുനി പറഞ്ഞിരുന്നുവെന്നും ആ പേരുകള്‍ സുനി തന്നെ വെളിപ്പെടുത്തട്ടെയെന്നും ആളൂര്‍ പറഞ്ഞു.

 

അതേസമയം സിജെഎം കോടതിയില്‍ സുനിക്കെതിരെ മറ്റൊരു കേസ് ഉളളതിനാലാണ് കോടതിയില്‍ ഹാജരാക്കാന്‍ കഴിയാതെ പോയതെന്ന് പ്രോസിക്യുഷന്‍ കോടതിയെ അറിയിച്ചു.a