Wednesday 03 June 2020




കൊറോണ ; ഐ പി എൽ ഉപേക്ഷിച്ചാൽ നഷ്ടം 3869.5 കോടി

By online desk .10 Apr, 2020

imran-azhar




കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഐ പി എൽ റദ്ദ് ചെയ്യുകയാണെങ്കിൽ 3869.5 കോടി രൂപയുടെ നഷ്ട്ടം സംഭവിക്കുമെന്ന് വിലയിരുത്തലുകൾ ചൂണ്ടികാണിക്കുന്നു. ഇത് ബിസിഐ യെയുംഐപിഎല്ലിൻ്റെ ഇന്ത്യയിലെ ടിവി സംപ്രേഷണാവകാശമുള്ള സ്റ്റാർ സ്പോർട്സിനെയും കനത്ത നഷ്ടത്തിലേക്ക് നയിക്കും കൂടാതെ സ്റ്റാർ സ്പോർട്സിനു പരസ്യ വരുമാനവും നഷ്ട്ടമാകും.

 


മാർച്ച് 29 നു നടത്താൻ നിശ്ചയിച്ച ഐപിഎൽ ഏപ്രിൽ 15 ലേക്ക്നീട്ടിയിരുന്നു. എന്നാൽ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ഇനിയും നീണ്ടുപോവാം എന്ന് കേന്ദ്രത്തിന്റെ അറിയിപ്പ് ലഭിച്ചതിനാൽ ഏപ്രിൽ 15 നും ഐ പി എൽ നടക്കില്ല.

 

എന്നാൽ ഐപിഎല്‍ ഉപേക്ഷിക്കരുതെന്നും അടച്ചിട്ട സ്റ്റേഡിയത്തിലായാലും മത്സരങ്ങൾ നടത്തണമെന്നും മുൻ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്‌ പറഞ്ഞിരുന്നു. ഒരുപാട്‌ ആളുകൾ ഐപിഎല്ലിനെ ആശ്രയിച് ജീവിക്കുന്നുണ്ട് ഐപിഎല്‍ ഉപേക്ഷിച്ചാല്‍ അത് അവര്‍ക്കെല്ലാം വലിയ തിരിച്ചടിയാകും അതുകൊണ്ട്‌ എല്ലാം സുരക്ഷിതമാവുമ്പോള്‍ ഐപിഎല്‍ നടത്തണമെന്നും താരം പറഞ്ഞിരുന്നു.

 

അതേ സമയം, ഐപിഎൽ ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ നടന്നേക്കുമെന്ന് ബിസിസിഐ പ്രതിനിധി അറിയിച്ചെന്ന് റിപ്പോർട്ടുകളുണ്ട്.