Friday 25 September 2020




കോവിഡ് പ്രതിരോധിക്കാൻ ചെളിയിൽ കുളിക്കുന്നത് നല്ലതാണെന്ന് പറഞ്ഞ ബിജെപി എംപി സുഖ്ബീർ സിംഗ് ജൗനാപുരിക്ക് കോവിഡ്

By online desk .15 Sep, 2020

imran-azhar

 

രാജസ്ഥാൻ : കോവിഡ് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി ശംഖ്‌ ഊതുന്നതും ചെളിയിൽ കുളിക്കുന്നതു നല്ലതാണെന്ന് പറഞ്ഞ രാജസ്ഥാനിലെ ബി ജെ പി എംപി സുഖ്ബീർ സിംഗ് ജൗനാപുരിക്ക് കോവിഡ് സ്ഥിരീകരിച്ചു. പാർലിമെന്റ് മൺസൂൺ സെഷന് ആദ്യ ദിവസം നടത്തിയ കോവിഡ് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത് . ഓഗസ്റ്റിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ ശംഖ് ഊതുന്നതും ചെളിയിൽ കുളിക്കുന്നതും കോവിഡ് ഇല ചവക്കുന്നതും കോവിഡ് പ്രതിരോധിക്കും എന്ന് ഇദ്ദേഹം അവകാശപ്പെട്ടിരുന്നു.