By online desk .29 Nov, 2020
ജയ്പുര്‍: രാജസ്ഥാനിൽ അശോക് ഗഹ്ലോത് സർക്കാരിനെ പിന്തുണക്കാൻ കോൺഗ്രസ് എം എൽ എ മഹേന്ദ്രജിത് സിംഗ് മാൽവിയ ഭാരതീയ ട്രൈബൽ പാർട്ടിയിലെ രണ്ടു എം എൽ എ മാർക്ക് പണം നൽകി എന്ന് പറയുന്ന വീഡിയോ പുറത്തുവിട്ട് ബി ജെ പി. പാർട്ടി രാജസ്ഥാൻ സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത് . ഭാരതീയ ട്രൈബൽ പാർട്ടി എം എൽ എ മാരായ രാംപ്രസാദ് ദിൻഡോർ , രാജ്കുമാർ റോട്ട് , എന്നിവർക്കാണ് സർക്കാരിനെ പിന്തുണക്കുന്നതിനായി കോഴ നൽകിയതായി പറയുന്നത്. രാജ്യസഭാ തിരഞ്ഞെടുപ്പിലും സർക്കാർ പ്രതിസന്ധിയിലപ്പോഴും പിന്തുണച്ചതിന് പത്തുകോടി രൂപ നൽകിയതായി ഒരു പൊതുയോഗത്തിൽ മാൽവിയ പറയുന്നുണ്ട്. ബന്‍സ്വര മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ.യാണ് മഹേന്ദ്രജീത് സിങ് മാല്‍വിയ.
हम बोलेंगे तो बोलोगे कि बोलता है...@ashokgehlot51 जी,"घोड़ा खरीद" या आपके शब्दों में "बकरा मंडी" जो भी है, पर कृपया प्रकाश डालें;भाषण देने वाले @INCIndia के शीर्ष नेता आपकी बाडेबंदी के दौरान मेरे द्वारा उठाये गये सवालों की पुष्टि कर रहे हैं। https://t.co/Z8cdoNNDFZ pic.twitter.com/KKklTzZmnM