Tuesday 24 October 2017

ദിലീപിന് കര്‍ശന ഉപാധികളോടെ ജാമ്യം

By SUBHALEKSHMI B R.03 Oct, 2017

imran-azhar

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടു ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ
കോടതിയില്‍ കെട്ടിവയ്ക്കണം മാത്രമല്ല പാസ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം. കേസിലെ സാക്ഷികളെ സ്വാധീനിക്കരുതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്പോഴെല്ലാം ഹാജരാകണമെന്നും ജാമ്യോപാധികളില്‍ പറയുന്നു. ജസ്റ്റിസ് സുനില്‍ തോമസിന്‍െറ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വാദവും പ്രതിവാദവും കഴിഞ്ഞ ആഴ്ച പ ൂര്‍ത്തിയായിരുന്നു. ജാമ്യത്തിനായി മൂന്നാം തവണയാണു ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. മുന്പ് രണ്ടു തവണയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അങ്കമാലി മജിസ്ട്രേട്ട് കോടതി മൂന്നാം തവണയും ജാമ്യാപേക്ഷ തള്ളിയതിനു തൊട്ടുപിന്നാലെയാണ് ദിലീപ് മൂന്നാം തവണ ജാമ്യം തേടി ഹൈക്കോടതിയില്‍ എത്തിയത്. 86 ദിവസത്തിനു ശേഷമാണ് ദിലീപ് ജയ ിലിന് പുറത്തിറങ്ങാന്‍ വഴിതെളിഞ്ഞത്.

 

നടിയെ ആക്രമിക്കാന്‍ ദിലീപ് തനിക്കു ക്വട്ടേഷന്‍ നല്‍കിയെന്നാണു കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ മൊഴി. കേസില്‍ ഈയാഴ്ചതന്നെ കുറ്റപത്രം സമര്‍പ്പ ിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. ദിലീപ് ജയിലിലായിട്ട് ഈ മാസം എട്ടിന് 90 ദിവസം പൂര്‍ത്തിയാകും. അതേസമയം, കേസില്‍ നിര്‍ണ്ണായക തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ളെന്നാണ് അറിയുന്നത്.

 

സോപാധിക ജാമ്യം ലഭിക്കാനുള്ള സാഹചര്യമായിട്ടില്ളെന്നു വിലയിരുത്തി അങ്കമാലി മജിസ്ട്രേട്ട് കോടതിയും ദിലീപിന്‍െറ ജാമ്യാപേകഷ തള്ളിയിരുന്നു. പ്രതിക്കെതിരെ അതീവ ഗുരുതരമായ കുറ്റമാണ് ആരോപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാവില്ളെന്നാണു കോടതി ചൂണ്ടിക്കാട്ടിയത്. ജൂലൈ പത്തിനാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.