Friday 27 April 2018

യൂസഫ് പത്താന് അഞ്ച് മാസത്തേക്ക് വിലക്ക്

By sruthy sajeev .09 Jan, 2018

imran-azhar


മുംബൈ: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപെ്പട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന് വിലക്ക്. അഞ്ച് മാസത്തേക്കാണ് ബിസിസിഐ വ
ിലക്ക് ഏര്‍പെ്പടുത്തിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആഭ്യന്തര ട്വന്റി-20 മത്സരത്തിനിടെ നടന്ന പരിശോധനയിലാണ് താരം ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്ത
ിയത്. അതേസമയം, തൊണ്ടവേദനയ്ക്കുള്ള മരുന്നാണ് താന്‍ അന്ന് കഴിച്ചതെന്നും ഇത്തരം കാര്യങ്ങളില്‍ ഭാവിയില്‍ ജാഗ്രത പാലിക്കുമെന്നും യൂസഫ് പത്താന്‍ പ്രതികരിച്ചു.
വിലക്കിനെ തുടര്‍ന്ന് ഏപ്രിലില്‍ ആരംഭിക്കുന്ന ഐപിഎല്‍ മത്സരങ്ങളില്‍ കളിക്കാന്‍ യൂസഫ് പത്താന് സാധിക്കില്‌ള. ചുമയ്ക്കുള്ള മരുന്നിലെ നിരോധിത ഘടകമാണു
പഠാനു വിനയായത്. ബിസിസിഐയുടെ ഉത്തേജക പരിശോധനയ്ക്കായി മൂത്രസാമ്പിള്‍ ശേഖരിച്ചു നടത്തിയ പരിശോധനയിലാണ് നിരോധിത മരുന്നിന്റെ അംശം
കണ്ടെത്തിയതെന്ന് ബിസിസിഐ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
ഉത്തേജക മരുന്ന് ഉപയോഗം റിപേ്പാര്‍ട്ട് ചെയ്യപെ്പട്ടതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ രഞ്ജി സീസണില്‍ ബറോഡ ടീമില്‍ മുപ്പത്തഞ്ചുകാരനായ പഠാനെ ഉള്‍പെ്പടുത്തിയിരുന്നില്‌ള.
ബിസിസിഐയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. ഐപിഎല്‌ളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്ന പഠാനെ ഇത്തവണ അവര്‍ ടീമില്‍ നിലനിര്‍ത്തിയ
ിട്ടില്‌ള. ഇതോടെ ജനുവരി 27, 28 തീയതികളില്‍ നടക്കുന്ന താരലേലത്തില്‍ പഠാനും ലേലത്തിനു വരും.