Tuesday 12 December 2017

രാഹുലിന്‍റെ പാര്‍ട്ടിക്ക് പെണ്ണുങ്ങള്‍ വെറും വോട്ടുപിടിക്കാന്‍ മാത്രമെന്ന് ഡല്‍ഹി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ

By Subha Lekshmi B R.21 Apr, 2017

imran-azhar

ന്യൂഡല്‍ഹി: ഡല്‍ഹി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബര്‍ഖ ശുക്ള സിംഗ് രാജിവച്ചു. പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സംസ്ഥാന അധ്യക്ഷന്‍ അജയ് മാക്കനുമെതിരെ ഗുരുതര ആരോപണം ഉന്നയിച്ചശേഷമാണു ബര്‍ഖയുടെ രാജി. രാഹുല്‍ ഗാന്ധി നയിക്കുന്ന പാര്‍ട്ടി, സ്ത്രീകളെ വോട്ട് ശേഖരിക്കാന്‍ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നതെന്നും സ്ത്രീ ശാക്തീകരണത്തിനായി ഒന്നും ചെയ്യുന്നില്ളെന്നും ബര്‍ഖ ആരോപിച്ചു.

 

അജയ് മാക്കന്‍ തന്നോടും ഡല്‍ഹി മഹിളാ കോണ്‍ഗ്രസിലെ മറ്റുള്ളവരോടും മോശമായി പെരുമാറി. ഇക്കാര്യം രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ള. മാക്കന്‍ തങ്ങളെ ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെക്കുറിച്ചു പരാതിപ്പെട്ടപ്പോള്‍ രാഹുലിന്‍റെ ഓഫിസിലുള്ളയാള്‍ പറഞ്ഞതു വിഷയം അജയ് മാക്കനുമായി ചര്‍ച്ച ചെയ്യുമെന്നാണ്. രാഹുലിന്‍റെയും മാക്കന്‍െറയും നിലപാടു കാരണം അഞ്ച് ജില്ളാ പ്രസിഡന്‍റുമാരും 75 ബ്ളോക്ക് പ്രസിഡന്‍റുമാരും സംഘടനയില്‍നിന്നു വിട്ടുപോയി. ഇതില്‍ ഒരാള്‍ അജയ് മാക്കനെതിരെയും ശോഭ ഓസയ്ക്കെതിരെയും പരാതിപ്പെട്ടിട്ടുണ്ടെന്നും ബര്‍ഖ ചൂണ്ടിക്കാട്ടുന്നു.

 

ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന കോണ്‍ഗ്രസിനു കനത്ത തിരിച്ചടിയാണു ബര്‍ഖയുടെ ആരോപണവും രാജിവയ്ക്കലും.