Friday 29 May 2020




പത്തുവയസുകാരിയെ പീഡിപ്പിച്ച ബികോം വിദ്യാര്‍ത്ഥി അറസ്റ്റില്‍

By online desk.02 Mar, 2020

imran-azhar

 

ചെന്നൈ: പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പത്തൊമ്പതുകാരനായ കോളേജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. ബി ഷണ്‍മുഖബാല ആണ് അറസ്റ്റിലായത്. പ്രതി മൂന്നാം വര്‍ഷ ബിരുദ ബികോം വിദ്യാര്‍ത്ഥിയാണ്. നീണ്ടകാലമായി ഇയാള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുന്നുണ്ടെങ്കിലും പെണ്‍കുട്ടി അടുത്തിടെയാണ് ഈ വിവരം രക്ഷിതാക്കളെ അറിയിച്ചത്. ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. പ്രതി മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചാണ് പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തത്.

 

പീഡിപ്പിക്കുന്ന വിവരം വീട്ടുകാരോട് പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് ഉപദ്രവം നിരന്തരമായപ്പോഴാണ് പെണ്‍കുട്ടി വിവരങ്ങള്‍ വീട്ടുകാരെ അറിയിച്ചത്. വെള്ളിയാഴ്ചയാണ് യുവാവിനെതിരെ പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റു ചെയ്ത പ്രതിക്കെതിരെ പോക്സോ വകുപ്പുകള്‍ ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് കുറ്റങ്ങളാണ് ചുമത്തിയത്.