Wednesday 20 June 2018

ബില്‍ക്കിസ് ബാനോ കൂട്ടമാനഭംഗക്കേസ്: പ്രതികള്‍ക്ക് വധശിക്ഷയില്ല

By Subha Lekshmi B R.04 May, 2017

imran-azhar

മുംബൈ: ഗുജറാത്ത് കലാപ സമയത്ത് ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനോയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഇല്ള. കേസിലെ മൂന്നു പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന സിബിഐയുടെ ആവശ്യം മുംബൈ ഹൈക്കോടതി തളളി. 2008 ല്‍ പ്രതികള്‍ക്ക് മുംബൈയിലെ വിചാരണക്കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. ഇതിനെതിരെയാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്.

 

2002 ല്‍ ഗുജറാത്ത് കലാപ സമയത്താണ് ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനോ കൂട്ടമാനഭംഗത്തിനിരയായത്. ബില്‍ക്കിസിന്‍റെ കുടുംബത്തിലെ 14 പേരെ കലാപകാരികള്‍ കൊലപ്പെടുത്തുകയും ചെയ്തു. മൂന്നു വയസ്സുകാരിയായ ബില്‍ക്കിസിന്‍റെ മകളും കൊല്ലപ്പെട്ടു.

 

കേസില്‍ 11 പ്രതികളാണുളളത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും അതിനാല്‍ പ്രതികളില്‍ മൂന്നുപേര്‍ക്ക് വധശിക്ഷ നല്‍കണമെന്നും സിബിഐ കോടതിയില്‍ വാദിച്ചു. ജസ്വന്ത് നായ്, ഗോവിന്ദ് നായ്, സൈലേഷ് ഭട്ട് എന്നിവര്‍ അഞ്ചു മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസിനെ കൂട്ടമാനഭംഗം ചെയ്തതിന് തെളിവുകളുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു. എന്നാല്‍ ഈ വാദങ്ങളെല്ളാം തളളിയ ഹൈക്കോടതി വിചാരണക്കോടതിയുടെ ഉത്തരവ് ശരിവയ്ക്കുകയായിരുന്നു.

 


കേസിനെ സ്വാധീനിക്കാന്‍ പ്രതികള്‍ ശ്രമിക്കുമെന്നതിനെത്തുടര്‍ന്നാണ് കേസിന്‍െറ വിചാരണ ഗുജറാത്തിനു പുറത്തേക്ക് മാറ്റിയത്. . 2008 ല്‍ മുംബൈയിലെ വിചാരണക്കോടതി കേസിലെ 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു. ഇതിനെതിരെ പ്രതികള്‍ ബോംബൈ ഹൈക്കോടതിയെ സമീപിച്ചു