Friday 10 April 2020




ഇന്ത്യയുടേത് അച്ചടക്കമുള്ള സൈന്യം , കാടന്‍മാരല്ല : കരസേനാ മേധാവി

By sruthy sajeev .28 Jun, 2017

imran-azhar

 


ന്യൂഡല്‍ഹി. മിന്നലാക്രമണം അല്‌ളാതെ പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാന്‍ മറ്റുവഴികളും ഇന്ത്യയ്ക്കുണ്ടെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. യുദ്ധം എളുപ്പമാണെന്ന ചിന്തയാണ് പാക്കിസ്ഥാനുള്ളത്. നമ്മുടേത് അച്ചടക്കമുള്ള സൈന്യമാണ്, കാടന്‍മാരല്‌ള. ശത്രു സൈനികരുടെ തലയറുക്കണമെന്ന നിലപാടല്‌ള നമ്മുക്കുള്ളത്.

 

ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ റാവത്ത് വ്യക്തമാക്കി. ഇന്ത്യന്‍ സൈനികരെ കൊലപെ്പടുത്തി മൃതദേഹങ്ങള്‍ വികൃതമാക്കിയ പാക്ക് സൈന്യത്തിന്റെ കിരാത നടപടിയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഭീകരസംഘടയായ ഹിസ്ബുല്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ദീനെ ആഗോള ഭീകരവാദിയായി യുഎസ് പ്രഖ്യാപിച്ചതിനെ ജാഗ്രതയോടെ കാണുകയാണെന്നും ഇക്കാര്യത്തില്‍ പാക്കിസ്ഥാന്റെ മനോഭാവം വ്യക്തമാകുന്നതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

ലഷ്‌കറെ തയിബ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെ തലയ്ക്കു വിലയിട്ടിരുന്നെങ്കിലും അയാളെയോ അയാളുടെ സംഘടനയെയും ഇല്‌ളാതാക്കാന്‍ പാക്കിസ്ഥാനു കഴിഞ്ഞിട്ടില്‌ള.
കശ്മീരില്‍ ചര്‍ച്ചകള്‍ നടക്കണമെങ്കില്‍ സമാധാനം ഉണ്ടാകണമെന്നും റാവത്ത്, കശ്മീരി നേതാക്കളുമായുള്ള ചര്‍ച്ചകളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി നല്‍കി. സൈന്യം ചെയ്യാനുള്ള ജോലി ചെയ്യും. സമാധാനം തിരികെക്കൊണ്ടുവരുന്നത് ഉറപ്പാക്കും. സൈന്യത്തിന്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം ഉണ്ടാകിലെ്‌ളന്ന് ഉറപ്പു നല്‍കുന്നയാളുമായി ചര്‍ച്ച നടത്തും.