Friday 14 August 2020




ബൊളീവിയൻ പ്രസിഡൻറ് ജെനീന ആനിയെസിന് കോവിഡ് സ്ഥിരീകരിച്ചു

By online desk .10 Jul, 2020

imran-azhar

 
ലാ പാസ്: ബൊളീവിയയുടെ ഇടക്കാല പ്രസിഡന്റ് ജെനീന ആനിയെസിന് കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം അവർ ട്വിറ്ററിലൂടെ അറിയിച്ചു. തന്റെ കോവിഡ് -19 പരിശോധന ഫലംപോസിറ്റീവ് ആണെന്നും , എനിക്ക് സുഖമാണ് എന്നും , ഞാൻ ഐസൊലേഷനിൽ കഴിഞ്ഞുകൊണ്ട് പ്രവർത്തിക്കും,” അവർ ട്വീറ്റ് ചെയ്തു.

 

മറ്റൊരു പരീക്ഷണം നടത്തുന്നതിന് മുമ്പ് 14 ദിവസം ക്വാറന്റീനില്‍ തുടരുമെന്ന് 53 കാരി ട്വിറ്ററിലെ വീഡിയോയിൽ പറഞ്ഞു. അതിനുശേഷം അടുത്ത പരിശോധനക്ക് വിധേയമാകുമെന്നും അവർ പറഞ്ഞു. ജെനീനയുടെ ക്യാബിനെറ്റിലെ നാല് അംഗങ്ങൾക്ക് അടുത്ത ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

 

കഴിഞ്ഞ ആഴ്ചയിൽ അവരിൽ പലരും കോവിഡ് പോസിറ്റീവ് ആയതിനാൽ ഞാനും ടെസ്റ്റ് നടത്തി, എനിക്കും പോസിറ്റീവ് ആയി അവർ പറഞ്ഞു.അടുത്ത ദിവസങ്ങളിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ലാറ്റിനമേരിക്കൻ നേതാവാണ് ജെനീന . ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോക്ക് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു.