Saturday 24 September 2022




പ്രതിഷ്ഠയെ തൊഴുതുവണങ്ങി; പിന്നെ മോഷണം; 'ഭക്തനായ' കള്ളന്റെ ദൃശ്യങ്ങള്‍ പുറത്ത്

By parvathyanoop.10 Aug, 2022

imran-azhar

 

ഭോപ്പാല്‍: ക്ഷേത്രത്തിനുള്ളിലെ മോഷണ ദൃശ്യങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മറ്റ് മോഷണങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായി പ്രാര്‍ത്ഥനയോടെയാണ് മോഷണം ആരംഭിച്ചത്.മോഷണത്തിനെത്തിയ കള്ളന്‍ ആദ്യം പ്രതിഷ്ഠയെ തൊഴുതു വണങ്ങിയ ശേഷം ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്ന് മോഷണം നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

 

 

മേല്‍വസ്ത്രമില്ലാതെ തലയും മുഖവും തുണി കൊണ്ട് മറച്ചെത്തിയ മോഷ്ടാവ് പ്രതിഷ്ഠയെ തൊഴുതു വണങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് നേര്‍ച്ചപ്പെട്ടിയും ക്ഷേത്രത്തിലെ വിലപിടിപ്പുള്ള മറ്റ് സാധനങ്ങളും മോഷ്ടാവ് കടത്തിക്കൊണ്ടുപോയി. ഓഗസ്റ്റ് അഞ്ചിനാണ് മധ്യപ്രദേശിലെ ജബല്‍പുരില്‍ മോഷണം നടന്നത്. ക്ഷേത്രത്തിലേക്ക് നേര്‍ച്ചയായി ലഭിച്ച രണ്ട് അമ്പലമണികളും മോഷ്ടിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.

 

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ കള്ളനെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. മോഷണത്തിന് ശേഷം കള്ളന്‍ ഡാന്‍സ് കളിക്കുന്ന ദൃശ്യങ്ങള്‍ ഈ വര്‍ഷം ഏപ്രിലില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് പുറത്തുവന്നിരുന്നു