Tuesday 16 July 2019




14~കാരിയെ പീഡിപ്പിച്ച ബോക​്സിംഗ് താരം അറസ്റ്റില്‍

By Subha Lekshmi B R.04 Apr, 2017

imran-azhar

ഭോപ്പാല്‍: മധ്യപ്രദേശിന്‍റെ തലസ്ഥാനമായ ഭോപ്പാലില്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ മകളെ ബോക്സിംഗ് താരം പീഡിപ്പിച്ചതായി പരാതി. പതിനാലുവയസുകാരിയായ പെണ്‍കുട്ടിയെയാണ് ബോക്സിംഗ് താരം പീഡിപ്പിച്ചത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ബോക്സിംഗ് താരത്തെ അറസ്റ്റ് ചെയ്തു. ഇയാളുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.