Tuesday 12 December 2017

ആകാശത്ത് അതീവ ജാഗ്രതയോടെ ബ്രിട്ടന്‍

By Subha Lekshmi B R.22 Mar, 2017

imran-azhar

ലണ്ടന്‍: യുഎസിനു പിന്നാലെ വ്യോമസുരക്ഷ ശക്തമാക്കിക്കൊണ്ടുളള നടപടികളുമായി ബ്രിട്ടനും. തുര്‍ക്കി, മധ്യപൂര്‍വരാജ്യങ്ങള്‍, ഉത്തര ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവിമാനങ്ങളില്‍ ക്യാബിനില്‍ ലാപ്ടോപ്പുകളും ടാബ്ലറ്റ് കംപ്യൂട്ടറുകളും നിരോധിച്ചു. ഈജിപ്ത്, ജോര്‍ദന്‍, ലെബനന്‍, സൌദി അറേബ്യ, ടുണീഷ്യ, തുര്‍ക്കിതുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ബ്രിട്ടനിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ മേലില്‍ ഇത്തരം ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ ലഗേജിനൊപ്പം മാത്രമേ കരുതാന്‍ സാധിക്കൂ. പുതിയ നീക്കം ചില യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് അറിയാം. എന്നാല്‍, ബ്രിട്ടീഷ് പൌരന്‍മാരുടെ സുരക്ഷയാണ് മുഖ്യമെന്ന്
സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

 

ബ്രിട്ടനും ഇന്നോ നാളെയോ യാത്രാ നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചേക്കുമെന്നാണ് സൂചന. ഭീകരാക്രമണ ഭീഷണി സംബന്ധിച്ച് സമാനമായ ഇന്‍റലിജന്‍സ് മുന്നറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി തെരേസ മേ യുഎസ് അധികൃതരുമായി ഏതാനും ആഴ്ചകളായി സുരക്ഷാനടപടികള്‍ ചര്‍ച്ച ചെയ്തുവരികയാണ്. എട്ടു രാജ്യങ്ങളിലെ 10 വിമാനത്താവളങ്ങളില്‍നിന്നു ബ്രിട്ടനിലേക്കു നേരിട്ടുള്ള വിമാനയാത്രയിലാണ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈവശംവയ്ക്കുന്നതു വിലക്കുക.