Saturday 06 June 2020




ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് കോവിഡ് 19

By Akhila Vipin .27 Mar, 2020

imran-azhar

 

 

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് കോവിഡ് 19 സ്ഥിരീകരിച്ചു. ഔദ്യോഗിക വസതിയിൽ സ്വയം നിരീക്ഷണത്തിലാണ്. അല്പസമയം മുൻപാണ് പ്രധാനമന്ത്രിയുടെ വസതിയെ ഉദ്ധരിച്ച് ബിബിസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തനിക്ക് പനി, ചുമ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് 19 സ്ഥിരീകരിച്ചതായി പ്രധാനമന്ത്രി ബോറിസ് ജോൺസണ് തന്നെ തന്റെ ട്വിറ്ററിലൂടെ വ്യക്തമാക്കി.

 

ആരോഗ്യ നില തൃപ്തികരമാണെന്നും സർക്കാരിനെ നയിക്കുമെന്നും വേണ്ട നിർദ്ദേശങ്ങൾ അധികൃതർക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം. ബ്രിട്ടണിൽ 11600 ലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 578 പേർ രോഗബാധയിൽ മരണപ്പെട്ടു.