Tuesday 22 August 2017

ബ്രിട്ടണില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത

By sruthy .09 Jun, 2017

imran-azhar


ലണ്ടണ്‍: വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് തിരിച്ചടി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കോ ജെറെമി കോര്‍ബിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടിക്കോ വ്യക്തമായ ഭൂരിപക്ഷം ലഭിക്കാനിടയിലെ്‌ളന്നാണ് ആദ്യ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്.

 

ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സഭയില്‍ തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായേക്കും. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇതുവരെ ഫലം അറിഞ്ഞതില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാണ് നേരിയ ഭൂരിപക്ഷം. 650 സ
ീറ്റുകളില്‍ 615 സീറ്റുകളിലെ ഫലമാണ് പുറത്തുവന്നത്.

 

ഇതില്‍ 297 സീറ്റില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിജയിച്ചപേ്പാള്‍ 252 സീറ്റാണ് ലേബര്‍പാര്‍ട്ടിക്ക് നേടാനായത്. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 32 സീറ്റ് നേടി. ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി 11 ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി 10 സീറ്റുകളിലും വിജയിച്ചു.